SignIn
Kerala Kaumudi Online
Monday, 07 September 2026 12.46 AM IST

ഫൈൻ ആർട്സ് സൊസൈറ്റി

fas

കൊല്ലം: ഫൈൻ ആർട്സ് സൊസൈറ്റി (ഫാസ്) ഓണാഘോഷവും കുടുംബ സംഗമവും 12ന് ഫാസ് ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് 5ന് ഫാസ് പ്രസിഡന്റ് പ്രതാപ്.ആർ.നായർ അദ്ധ്യക്ഷനാകുന്ന സമ്മേളനം അഡ്വ. കെ.അനിൽകുമാർ അമ്പലക്കര ഉദ്ഘാടനം ചെയ്യും. സെക്രട്ടറി പ്രദീപ് ആശ്രാമം, വൈസ് പ്രസിഡന്റ് എൻ.രാജേന്ദ്രൻ, പ്രൊഫ. ജി.മോഹൻദാസ്, ജോ. സെക്രട്ടറി കെ.സുന്ദരേശൻ എന്നിവർ സംസാരിക്കും. 19ന് വൈകിട്ട് 5ന് ഫാസ് ഓഡിറ്റോറിയത്തിൽ കരോക്കെ സംഗീത പരിപാടി. 27ന് വൈകിട്ട് 6.30ന് സോപാനം ഓഡിറ്റോറിയത്തിൽ ചിറയിൻകീഴ് അനുഗ്രഹയുടെ "കുമ്മാട്ടി" നാടകം. 9 നകം പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി പ്രദീപ് ആശ്രാമം അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL