
കൊല്ലം: സീനിയർ സിറ്റിസൺ ഗ്രൂപ്പിന്റെ ഓണാഘോഷവും കുടുംബ സംഗമവും ചിന്നക്കട നാണി ഹോട്ടലിൽ സംഘടിപ്പിച്ചു. സെക്രട്ടറി ടി.ടി.ഗോപാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ ക്ഷേമ അവകാശങ്ങൾ നേടിയെടുക്കാൻ സംഘടന എന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് പ്രസിഡന്റ് കുളത്തൂപ്പുഴ ജയപ്രകാശ് അദ്ധ്യക്ഷനായി. സുമംഗലാമ്മ, ഹുസൈൻ സാഹിബ് കണ്ണനല്ലൂർ, ശ്രീകുമാരി കൊല്ലം, റാവു.ജി പരവൂർ, ലിസിയമ്മ പുനലൂർ, ഋഷികേശൻ പുത്തൂർ, ഷീലാമ്മ കൊല്ലം എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് നിരവധി മത്സരാധിഷ്ഠിത കലാപരിപാടികളും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |