
കൊല്ലം: ഭാരതീയ വിദ്യാധിരാജ സേവാ സമാജത്തിന്റെ ഉദ്ഘാടനം 12ന് വൈകിട്ട് 3ന് നടക്കും. കൊച്ചുപ്ലാംമൂട് റെഡ് ക്രോസ്ഹാളിൽ നടക്കുന്ന ചടങ്ങിൽ ചന്ദ്രകുമാർ മജീന്ദ്രജി അദ്ധ്യക്ഷനാകും. പ്രതാപ് ആർ.നായർ ഉദ്ഘാടനം ചെയ്യും. മണി.കെ.ചെന്താപ്പൂര് ആമുഖപ്രഭാഷണം നിർവഹിക്കും. ഡോ. സുരേഷ് മാധവ് വിദ്യാധിരാജ പ്രഭാഷണം നടത്തും. അശോക് ബി.കടവൂർ സമാധി ശ്ലോകം വ്യാഖ്യാനിക്കും. ഡോ.കിരൺ.എം.ഐക്കര, ഡോ.സനൽ ഭാസ്കർ, ഡോ.പി.അനിതകുമാരി, കുളത്തൂർ ഗിരീഷ്, സജി അഭിരാമം തുടങ്ങിയവർ സംസാരിക്കും. പേരൂർ.പി.ജെ.നായർ, ആണോലിൽ എൻ.കൃഷ്ണപിള്ള, ഡോ.എ.ജി.മുരളീധരൻ നായർ തുടങ്ങിയവരുടെ സ്മരണാർത്ഥമുള്ള വിദ്യാഭ്യാസ പുരസ്കാരങ്ങളും ചടങ്ങിൽ സമ്മാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |