കൊല്ലം: കേരള സ്റ്റേറ്റ് ദേവസ്വം പെൻഷണേഴ്സ് കോൺഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായുള്ള കൊല്ലം ഗ്രൂപ്പ് സമ്മേളനം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് തുളസീധരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് പ്രസിഡന്റ് സി.ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ആർ.ഷാജിശർമ മുഖ്യപ്രഭാഷണം നടത്തി. ശബരി റെയിൽവേ പൂർത്തിയാക്കാൻ എൽ.ഡി.എഫ് സർക്കാർ അനുവദിച്ച 1900 കോടി രൂപ ഉപയോഗിച്ച് പദ്ധതി വേഗത്തിൽ പൂർത്തിയാക്കണമെന്നും പമ്പയിൽ പുതിയ പാലം നിർമ്മിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വർക്കിംഗ് പ്രസിഡന്റ് ടി.ചന്ദ്രൻ, ജനറൽ സെക്രട്ടറി ആനയറ ചന്ദ്രൻ, ട്രഷറർ മുരളീധരൻ നായർ, എംപ്ലോയീസ് കോൺഫെഡറേഷൻ സെക്രട്ടറി എൽ.അംജിത്, ബി. അനിൽകുമാർ, ഉദയൻ മുഖത്തല, വി.രാധാകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. ഗ്രൂപ്പ് പ്രസിഡന്റായി സി.ചന്ദ്രശേഖരനെയും സെക്രട്ടറിയായി പി.രാജുവിനെയും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |