SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.31 AM IST

യുവാവിനെ വെട്ടി, പ്രതി​ പി​ടി​യി​ൽ

കിളികൊല്ലൂർ: കുറ്റിച്ചിറയിൽ മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. തട്ടാർകോണം സ്വദേശി ചിതൽ മണികണ്ഠനാണ് (45) കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച വൈകിട്ട് 4നാണ് സംഭവം. കുറ്റിച്ചിറ വയലിൽ പുത്തൻ വീട്ടിൽ രാജീവിനാണ് (39) ഗുരുതരമായി പരി​ക്കേറ്റത്. വീട്ടിലെത്തിയ പ്രതിയുമായി രാജീവ് വാക്കുതർക്കത്തിലായി​. പിന്നാലെ അടുക്കളയിലേക്ക് പോയ രാജീവിനെ പ്രതി പിന്തുടർന്നെത്തി അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കത്താൾ ഉപയോഗിച്ച് കഴുത്തിന് നേരെ വെട്ടുകയുമായിരുന്നു. തടുക്കവെ തോളിനും കൈക്കും പരിക്കേറ്റ രാജീവൻ പാരിപ്പള്ളി മെഡി. ആശുപത്രി​യി​ൽ ചികിത്സയിലാണ്. തുടർന്ന് ഒളിവിൽ പോയ പ്രതിയെ ഇന്നലെ രാവിലെയോടെയാണ് പൊലീസ് പിടികൂടിയത്. റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL