SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.31 AM IST

കലയപുരം ജോസിന് പുരസ്കാരം

കൊല്ലം: ന​ല്ലി​ല സെന്റ് ജോർ​ജ്ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യിൽ 52 വർഷം വി​കാ​രി​, സ​ഭ മാ​നേ​ജിംഗ് ക​മ്മി​റ്റി അം​ഗം, ഭ​ദ്രാ​സ​ന കൗൺ​സിൽ അം​ഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന ടി.സി. മാ​ത്യൂ​സ് കോർ എ​പ്പി​സ്‌​കോ​പ്പ​യു​ടെ സ്​മ​ര​ണാർ​ത്ഥം നൽ​കു​ന്ന ഫാ.ടി.സി. മാ​ത്യൂ​സ് കോർ എ​പ്പി​സ്‌​കോ​പ്പ (ന​ല്ലി​ല വ​ല്ല്യ​ച്ചൻ) കാ​രു​ണ്യ പു​ര​സ്​കാ​രം ആ​ശ്ര​യ സ​ങ്കേ​തം ഡ​യ​റ​ക്ടർ ക​ല​യ​പു​രം ജോ​സി​ന്. 10,001 രൂ​പയും ഫ​ല​ക​വും അ​ട​ങ്ങു​ന്ന അ​വാർ​ഡ് 11ന് രാ​വി​ലെ 9.30ന് ന​ല്ലി​ല സെ​ന്റ് ജോർ​ജ്ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യിൽ ന​ട​ക്കു​ന്ന ച​ട​ങ്ങിൽ ചാണ്ടി ഉമ്മൻ എം.എൽ.എ അവാർഡ് സമ്മാനിക്കും. കൊ​ല്ലം ഭ​ദ്രാ​സ​ന അ​ധി​പൻ മാ​ത്യൂ​സ് മോർ തേ​വോ​ദോ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്​ഘാ​ട​നം ചെ​യ്യും. നെ​ടു​മ്പ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് ബീ​ന ന​സ​റു​ദ്ദീൻ ല​ബ്ബ, മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അംഗം ലാ​വ​ണ്യ സ​ജീ​വ്, വാർ​ഡ് മെ​മ്പർ ജേ​ക്ക​ബ് മാ​ത്യു എന്നിവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL