കൊല്ലം: അനധികൃത മദ്യ വില്പന നടത്തിയെന്ന കേസിലെ പ്രതിയെ വെറുതെവിട്ടു. കുന്നത്തൂർ ശൂരനാട് പുലിക്കുളം വാലുതുണ്ടിൽ വീട്ടിൽ ബിജുവിനെയാണ് കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് അസിസ്റ്റന്റ് സെഷൻസ് അബ്കാരി കോടതി ജഡ്ജി വി.ജി. വിജു വെറുതേ വിട്ടത്. 2020 ജൂൺ 2ന് തൊടിയൂർ പാലത്തിന് സമീപം കുന്നത്തൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനധികൃത മദ്യവില്പന പിടികൂടിയത്. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ എ. നൗഷാദ്, എം. ഇബ്രാഹിംകുട്ടി, എം. ഷാനവാസ് കണ്ടനാട്, കെ. സൈഫുദ്ദീൻ, ആദിനാട് നാസർ, പരവൂർ മുഹമ്മദ് അനസ് എന്നിവർ കോടതിയിൽ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |