കരുനാഗപ്പള്ളി: വെളിച്ചമാണ് തിരുദൂതർ എന്ന വിഷയത്തിൽ ഡയലോഗ് സെന്റർ കേരള കരുനാഗപ്പള്ളി ശ്രീധരീയം കൺവൻഷൻ സെന്ററിൽ സംവാദ സദസ് സംഘടിപ്പിച്ചു. ഡയലോഗ് സെന്റർ കേരള സംസ്ഥാന സെക്രട്ടറി ജി.കെ എടത്തനാട്ടുകര മുഖ്യ പ്രഭാഷണം നടത്തി. ഡയലോഗ് സെന്റർ ജില്ലാ രക്ഷാധികാരി അബ്ദുൽ വാഹിദ് നദ്‌വി അദ്ധ്യക്ഷത വഹിച്ചു. കേരള ഡയറക്ടർ ടി.മുഹമ്മദ് വേളം, സംസ്ഥാന പ്രതിനിധി ഡോ:സക്കീർ ഹുസൈൻ, ജില്ലാ കോ- ഓർഡിനേറ്റർമാരായ മുസവ്വിർ, ഹുസൈൻ, പി.വൈ. ഹസീന, ഷാജിമു തുടങ്ങിയർ ചർച്ചയ്ക്ക് മറുപടി നൽകി. ജനറൽ കൺവീനർ ടിം.എം. ഷെരീഫ് സ്വാഗതവും കരുനാഗപ്പള്ളി ഏരിയ രക്ഷധികാരി അബ്ദുൽ റഷീദ് പെല്ലിപ്പുറം നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |