കൊല്ലം: അയ്യപ്പസ്വാമിയേയും മാളികപ്പുറത്തമ്മയേയും അപമാനിച്ച് പരാമർശം നടത്തിയ സണ്ണി കപിക്കാടിനെതിരെ ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് ജില്ലാ പ്രവർത്തകയോഗം പ്രതിഷേധിച്ചു. മുഖ്യമന്ത്രിയോടും ദേവസ്വം മന്ത്രിയോടും കേരള പൊലീസ് മേധാവിയോടും ഇയാൾക്കെതിരെ നീയമാമാനുസൃത നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ട്രസ്റ്റ് ദേശിയ ഘടകം പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഘടകങ്ങൾ പ്രതിഷേധ സംഗമം നടത്തുന്നത്. ട്രസ്റ്റ് ദേശീയ ചെയർമാൻ പി.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി വൈശാഖ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. റീജണൽ ഡയറക്ടർ ഉഷ കൊട്ടാരക്കര, സെക്രട്ടറി മണി രാജ്, ട്രസ്റ്റ് അംഗങ്ങളായ ചെമ്പകശ്ശേരി ചന്ദ്രബാബു, ജി. സന്തോഷ് മുളങ്കാടകം, അനിൽ കെ.വാളകം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |