കൊല്ലം: കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാൻ പരമ്പരാഗത കൃഷിരീതികൾക്കൊപ്പം ആധുനിക സാങ്കേതികവിദ്യകളും സ്മാർട്ട് വർക്കും അനിവാര്യമാണെന്ന് മന്ത്രി ടി.സിദ്ദിഖ് പറഞ്ഞു. ജില്ലാതല കാർഷിക മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൃഷിയെ ഉപജീവനത്തിനപ്പുറം സംസ്കാരമായി വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കിളികൊല്ലൂർ കൃഷിഭവന്റെ നേതൃത്വത്തിലുള്ള മുഖത്തല ഫാം പ്ലാൻ എഫ്.പി.ഒ വിപണിയിലെത്തിക്കുന്ന മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ആദ്യവില്പയും നടന്നു. വേദിയിൽ ജില്ലയിലെ മികച്ച കർഷകരെ ആദരിച്ചു. വിഷ്ണു മോഹൻ എം.എൽ.എ അദ്ധ്യക്ഷനായി. കോർപ്പറേഷൻ മേയർ എ.കെ.ഹഫീസ്, കളക്ടർ ആനി ജൂലാ തോമസ്, ജില്ലാ പഞ്ചായത്ത് അംഗം ഫൈസൽ കുളപ്പാടം, പ്രിൻസിപ്പൽ കൃഷി ഓഫീസർ എസ്.അനീസ, ആത്മ പ്രോജക്ട് ഡയറക്ടർ പ്രീത, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |