ക്ലാപ്പന: നടൻ മമ്മൂട്ടിയുടെ 75-ാം ജന്മദിനം ഓച്ചിറ കോറ്റമ്പള്ളിൽ മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തി. സി.ആർ. മഹേഷ് എം.എൽ.എ ജന്മദിന കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു. മമ്മൂട്ടി ഫാൻസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി ശ്രീനി കൊറ്റമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ് പുരം സുധീർ, രാജേഷ് ഓച്ചിറ, മിനി പൊന്ന്, ഉണ്ണിക്കൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |