SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.51 AM IST

പൊലീസിനെ ആക്രമിച്ചു, പ്രതി പിടിയിൽ

കരുനാഗപ്പള്ളി: കുലശേഖരപുരം സുനാമി കോളനിയിൽ കേസ് അന്വേഷണത്തിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥനെ കമ്പി വടി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സുനാമി കോളനിയിൽ കുന്നുംപുറത്ത് വീട്ടിൽ ശിവമുത്തുവിനെ (55) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. സുനാമി കോളനിയിൽ ഒരാൾ ആത്മഹത്യക്ക് ശ്രമിക്കുന്നതായുള്ള വിവരം അറിഞ്ഞാണ് എസ്.ഐ ഇബ്രാഹിംകുട്ടിയും സി.പി.ഒ മോഹൻലാലും സ്ഥലത്തെത്തിയത്. കാര്യങ്ങൾ അന്വേഷിക്കുന്നതിനിടെ ശിവമുത്തു കമ്പിവടി ഉപയോഗിച്ച് സി.പി.ഒ മോഹൻലാലിനെ ആക്രമിക്കുകയായിരുന്നു. മോഹൻലാലിന്റെ കൈക്ക് പൊട്ടലുണ്ടായി. ഇൻസ്‌പെക്ടർ ഗോപകുമാറിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ആഷിക്ക്, എസ്.ഐമാരായ അജിജോസ്, ഇബ്രാഹിംകുട്ടി, എ.എസ്.ഐ റിലേഷ് ബാബു എസ്.സി.പി.ഒ വിശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL