കൊല്ലം: വാദ്ധ്യായർ മഹാസഭയുടെ പുതിയ കോട്ടയം ജില്ല ആസ്ഥാനമന്ദിരം തിരുനക്കര ക്ഷേത്രത്തിനു സമീപമുള്ള ശിവാലയം ബിൽഡിംഗിൽ നിയമസഭ സ്പീക്കർ തിരുവഞ്ചുർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സോമദാസ് വെട്ടിക്കവല അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അജിത് ആലുവ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി സോമരാജൻ പത്തനാപുരം സ്വാഗതം പറഞ്ഞു. ഓർഗനൈസിംഗ് സെക്രട്ടറി സജീവ് പാല, സംസ്ഥാന വൈസ് പ്രസിഡന്റ് മണിബാലൻ മാവേലിക്കര, സംസ്ഥാന ഓഡിറ്റർ മോഹൻകുമാർ കോട്ടയം, ശ്രീകുമാർ കൊയിലാണ്ടി, രവി മൂവാറ്റുപുഴ, സുമതി കല്ലൂർക്കാട്, ശശി കല്ലൂർക്കാട്, ശശി കോട്ടയം, ഷാജി തൃശൂർ, വിനോദ് കോട്ടയം, ഗോപിനാഥൻ പൂഞ്ഞാർ, ബാലകൃഷ്ണൻ കണ്ണൂർ, അനിത സന്തോഷ്, കരുനാഗപ്പളളി താലൂക്ക് പ്രസിഡന്റ് രഘുനാഥൻ കോയിവിള എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |