കൊട്ടാരക്കര: സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ കൊട്ടാരക്കര നഗരസഭയും ഭാമിനി കൾച്ചറൽ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന കൊട്ടാരക്കര സാഹിത്യോത്സവം ഒക്ടോബർ 3,4 തീയതികളിൽ കൊട്ടാരക്കരയിൽ നടക്കും. അനുബന്ധമായി സെമിനാറുകളും കലാ പരിപാടികളും മത്സരങ്ങളുമുണ്ട്. ലളിതാംബിക അന്തർജ്ജനത്തിന്റെ അഗ്നിസാക്ഷി നോവലിന് അൻപതാണ്ട് തികഞ്ഞതിന്റെ ആഘോഷവും അഗ്നിസാക്ഷി സിനിമയുടെ പ്രദർശനവും നടക്കും. സാഹിത്യോത്സവത്തിന്റെ ലോഗോ പ്രകാശനം ഇന്ന് രാവിലെ 11ന് കെ.എൻ.ബാലഗോപാൽ എം.എൽ.എ നിർവഹിക്കും. എം.എൽ.എ ഓഫീസിൽ നടക്കുന്ന ചടങ്ങിൽ സാഹിത്യ, സാംസ്കാരിക മേഖലയിലുള്ളവർ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർപേഴ്സൺ അനിത ഗോപകുമാറും ജനറൽ കൺവീനർ ആനയടി പ്രസാദും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |