കൊല്ലം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ഇല്ലാത്ത കേസുകളുടെ പേരിൽ വേട്ടയാടി അദ്ദേഹത്തെയും കുടുംബത്തെയും ഒപ്പം എൽ.ഡി.എഫിനെയും തകർക്കാൻ ഇ.ഡി നടത്തുന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കം പ്രധാനമന്ത്രി ഇടപെട്ട് തടയണമെന്ന് എൻ.സി.പി കൊല്ലം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇ.ഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ പ്രവർത്തനങ്ങൾ സുതാര്യമാണെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുവാൻ കേന്ദ്ര സർക്കാരിന് ബാദ്ധ്യതയുണ്ടെന്നും കമ്മറ്റി അഭിപ്രായപ്പെട്ടു. ജി പത്മകരൻ അദ്ധ്യക്ഷത വഹിച്ചു. കെ. ധർമ്മരാജൻ, എസ്. പ്രദീപ് കുമാർ, അഡ്വ. കെ.എസ്. രാജീവ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |