SignIn
Kerala Kaumudi Online
Sunday, 13 September 2026 1.41 AM IST

ബാങ്ക് പണിമുടക്ക് ജില്ലയിൽ പൂർണം

കൊല്ലം: വിവിധ ആവശ്യങ്ങളുന്നയിച്ച് യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസിന്റെ (യു.എഫ്.ബി.യു) നേതൃത്വത്തിൽ നടത്തിയ അഖിലേന്ത്യ ബാങ്ക് പണിമുടക്ക് ജില്ലയിൽ പൂർണം. ബാങ്ക് ജീവനക്കാരും ഓഫീസർമാരും പണിമുടക്കിൽ പങ്കെടുത്തു. ചിന്നക്കട റസ്റ്റ് ഹൗസിൽ നിന്ന് ആരംഭിച്ച റാലിയിൽ നിരവധി ജീവനക്കാർ പങ്കെടുത്തു. ചിന്നക്കട ബസ് ബേയിൽ നടന്ന ധർണ അഡ്വ. വിഷ്ണു മോഹൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

യു.എഫ്.ബി.യു കൺവീനർ എം.എ.നവീൻ അദ്ധ്യക്ഷനായി. ബാങ്കുകളിൽ പഞ്ചദിന പ്രവൃത്തിവാരം നടപ്പാക്കുക, സർക്കാരിന്റെ ഏകപക്ഷീയവും വിവേചനപരവുമായ പി.എൽ.ഐ. പദ്ധതി പിൻവലിക്കുക, യൂണിയനുകളുമായി ചർച്ച ചെയ്ത് പദ്ധതിയിൽ മാറ്റം വരുത്തുക, വാഗ്ദാനങ്ങളും കരാറുകളും പാലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്ക്. എ.ഐ.ബി.ഇ.എ സംസ്ഥാന അസി. സെക്രട്ടറി എസ്.പിങ്കി, ഐ.ബി.ഒ.സി വൈസ് പ്രസിഡന്റ് എസ്.രാജേഷ്, എൻ.സി.ബി.ഇ ജില്ലാ കൗൺസിൽ അംഗം സജി ഡാനിയേൽ, ബി.ഇ.എഫ്.ഐ ജില്ലാ പ്രസിഡന്റ് അമൽദാസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL