SignIn
Kerala Kaumudi Online
Sunday, 13 September 2026 1.41 AM IST

കുട്ടികളുടെ നാടകോത്സവം

കൊല്ലം: സിദ്ധാർത്ഥ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നെടുമ്പന ഗ്രാമത്തിൽ നവംബർ മാസത്തിൽ അരങ്ങേറുന്ന നവം സാംസ്കാരിക ഉത്സവത്തിന്റെ ഭാഗമായി, കുട്ടികളുടെ സംസ്ഥാന നാടക മത്സരം സംഘടിപ്പിക്കുന്നു.
പങ്കെടുക്കുന്ന സംഘടനകളും സ്കൂളുകളും നാടകത്തിന്റെ സ്ക്രിപ്റ്റ് 25 ന് മുമ്പ് സെക്രട്ടറി, എം.വി. ദേവൻ കലാഗ്രാമം, പള്ളിമൺ, കൊല്ലം 691576 എന്ന വിലാസത്തിൽ എത്തിക്കണം. തിരഞ്ഞെടുക്കുന്ന 10 ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഒന്നാം സ്ഥാനം 15,000 രൂപ, രണ്ടാം സ്ഥാനം 12,000 രൂപ, മൂന്നാം സ്ഥാനം 10,000 രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങൾ. എല്ലാ ടീമുകൾക്കും മെമെന്റോയും സർട്ടിഫിക്കറ്റുകളും ലഭിക്കും.
മത്സരങ്ങൾ നവംബറിൽ പള്ളിമൺ എം.വി. ദേവൻ കലാഗ്രാമം ഓഡിറ്റോറിയത്തിൽ നടക്കും. ഫോൺ: 9947008323

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL