SignIn
Kerala Kaumudi Online
Friday, 18 September 2026 4.41 AM IST

ആശ്രാമം പാരഡൈസ് പാർക്ക് പ്രദർശനം 21ന് സമാപിക്കും

കൊല്ലം: ആശ്രാമം മൈതാനത്ത് ജനസാഗരം തീർത്ത പാരഡൈസ് പാർക്ക് പ്രദർശനം 21ന് സമാപിക്കും. ഒരു ടിക്കറ്റിന് ഒരു അമ്യൂസ്‌മെന്റ് റൈഡ് കൂടി സൗജന്യമാക്കിയതോടെയാണ് പ്രദർശനമേളയിലേക്ക് ജനം ഒഴുകിയെത്തിയത്. പൂക്കളുടെ മനോഹാരിത ചേർത്തുവച്ച സെൽഫി പോയിന്റുകൾ മുതൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന വിനോദങ്ങളും ആകർഷകമാണ്.
ഭീമൻ ദിനോസറുകളുടെ മാന്ത്രിക ലോകവും ഒപ്പം മുതലപ്പുറത്ത് കയറിയുള്ള കിടിലൻ സവാരിയുമാണ് സന്ദർശകരെ ഏറ്റവുമധികം ആവേശത്തിലാക്കുന്നത്. കുടുംബസമേതം വിസ്മയലോകം കാണാനെത്തുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടുകയാണ്. വിനോദങ്ങൾക്കൊപ്പം മികച്ച ഷോപ്പിംഗ് അനുഭവവും പ്രദർശനമേള സമ്മാനിക്കുന്നു.

വീടുകളിലേക്ക് ആവശ്യമായ അടുക്കള ഉപകരണങ്ങൾ വെറും 10 രൂപ മുതൽ ലഭിക്കും. വൈവിദ്ധ്യമാർന്ന രുചി സമ്മാനിക്കുന്ന ഫുഡ് കോർട്ട് മേളയുടെ പ്രധാന ആകർഷണമാണ്. എല്ലാ ദിവസവും വൈകിട്ട് 4 മുതൽ രാത്രി 9 വരെയാണ് പ്രവേശനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL