
കൊല്ലം: എൻട്രൻസ് കോച്ചിംഗ് സ്ഥാപനമായ സഫയർ 5 മുതൽ 12 വരെ ക്ളാസുകളിലെ വിദ്യാർത്ഥികൾക്കായി 27ന് സംസ്ഥാനതല സ്കോളർഷിപ്പ് പരീക്ഷ നടത്തുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് പരീക്ഷ. സയൻസ്, ഗണിതം, എന്നീ വിഷയങ്ങളെ ആസ്പദമാക്കി എം.സി.ക്യു മാതൃകയിലാണ് പരീക്ഷ. ഒരു കോടി രൂപ മൂല്യമുള്ള സ്കോളർഷിപ്പുകളും ക്യാഷ് അവാർഡുകളുമാണ് വിജയികൾക്കായി പ്രഖ്യാപിച്ചിട്ടുള്ളത്. പത്രസമ്മേളനത്തിൽ സഫയർ അക്കാഡമിക് ഹെഡ് ഡോ. ജി.അജിത്ത് കുമാർ, എസ്.രാഹുൽ, ഫാത്തിമ, ഷീജ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |