
കൊല്ലം: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഡിസ്ട്രിക്ട് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ ഇ.ടി.ബി വിഭാഗത്തിന് സംവരണം ചെയ്ത താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും. പ്രായപരിധി 2026 ജനുവരി ഒന്നിന് 41 വയസ് കവിയരുത്. മാനേജ്മെന്റ്/സോഷ്യൽ സയൻസ്/ന്യൂട്രീഷൻ/സോഷ്യൽ വർക്ക് /എം.എസ്.ഡബ്ല്യൂ എന്നിവയിലുള്ള ബിരുദം അല്ലെങ്കിൽ പോസ്റ്റ് ഗ്രാജുവേഷൻ ഡിപ്ലോമ, ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. അസൽ സർട്ടിഫിക്കറ്റുകളുമായി 26നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യുട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം. ഫോൺ: 04712330756.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |