
കൊല്ലം: ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് സെപ്തംബർ 25ന് രാവിലെ 10.30 മുതൽ അഭിമുഖം നടത്തും. പ്ലസ്ടു മുതൽ ഉയർന്ന യോഗ്യതയുള്ള 18നും 35നും മദ്ധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം. പേര് രജിസ്റ്റർ ചെയ്തവരും ഇതുവരെ ചെയ്യാത്തവരുമായ ഉദ്യോഗാർത്ഥികൾ മൂന്ന് ബയോഡേറ്റയും ആധാർ കാർഡുമായി രാവിലെ 10.30ന് മുമ്പ് അഭിമുഖത്തിന് ഹാജരാകണമെന്ന് എംപ്ളോയ്മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8304852968, 8281359930, 7012853504 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |