SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.52 AM IST

കൊമ്പന്മാർ പടനിലത്തേയ്‌ക്ക്, 28-ാം ഓണമഹോത്സവം ഇന്ന്

kaala

ഓച്ചിറ: ആർക്കാണ് തലപ്പൊക്കമെന്ന് കൊമ്പന്മാർ മത്സരിക്കുന്ന ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ 28ാം ഓണമഹോത്സവം ഇന്ന് നടക്കും. കാളകെട്ട് ഉത്സവത്തിനായി 52 കരകളിലും ഒരുക്കങ്ങൾ പൂർത്തിയായി. കൈവെള്ളയിൽ ഒതുങ്ങുന്നത് മുതൽ 65 അടിവരെ ഉയരമുള്ള ഇരുന്നൂറോളം കെട്ടുകാളകളാണ് പടനിലത്ത് എത്തിച്ചേരുന്നത്.

ഇതിൽ കുട്ടികൾ വലിക്കുന്നത് മുതൽ വനിതകൾ വലിക്കുന്നത് വരെയുള്ള കാളകളുണ്ട്. വലിയ കാളകളെ ക്രെയിൽ ഉപയോഗച്ച് വലിച്ചാണ് പടനിലത്ത് എത്തിക്കുന്നത്. നിർമ്മാണം പൂർത്തിയായ കെട്ടുകാളകൾ ആലവട്ടവും വെഞ്ചാമരവും കുടമണികളും പൂമാലകളും ചൂടി ഇന്ന് രാവിലെ മുതൽ തന്നെ പടനിലത്തേക്ക് യാത്ര തിരിക്കും. കെട്ടുകാളകളുടെ ശിരസ് ഉറപ്പിക്കുന്ന ചടങ്ങ് എല്ലാ കരകളിലും ഇന്നലെ തന്നെ പൂർത്തിയാക്കിയിരുന്നു.

കാളകെട്ടുസമിതികളുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരുമാസമായി കഞ്ഞിസദ്യയും വൈകുന്നേരം പുഴുക്കും നൽകിവന്നിരുന്നു. അവസാനദിവസമായ ഇന്നലെ കാളമൂട്ടിൽ സമൂഹസദ്യ, ഭജന, നിറപറ സമർപ്പണം, വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി.

ദേശീപപാതയിൽ ഗതാഗത ക്രമീകരണം

ദേശീപപാതയിൽ ഇന്ന് രാവിലെ 6 മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ആലപ്പുഴ ഭാഗത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കായംകുളം കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് തിരിഞ്ഞ് കെ.പി റോഡിൽ പ്രവേശിച്ച് ചാരുംമൂട്-ശാസ്താംകോട്ട- എം.എൽ.എൽ വഴി പോകേണ്ടതാണ്. കൊല്ലം ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിൽ നിന്ന് പടിഞ്ഞോറോട്ട് തിരിഞ്ഞ് പണിക്കർകടവ് പാലം വഴി തീരദേശ റോഡിൽക്കൂടി വലിയഴിക്കൽ പാലം വഴി കായംകുളം, ആലപ്പുഴ ഭാഗത്തേക്ക് പോകണം. ഭാരവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രാദേശിക അവധി

ഇരുപത്തിയെട്ടാം ഓണമഹോത്സവത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിക്കുന്നതിന് കൊല്ലം, ആലപ്പുഴ കളക്ടർമാർക്ക് സർക്കാർ അനുമതി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL