കൊട്ടാരക്കര: അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ അച്ഛനും മകനും തടവ്. പൂയപ്പള്ളി മരുതമൺപള്ളി കാറ്റാടി ആഷിക് വില്ലയിൽ ഫിലിപ്പ് (64), പ്രിൻസ് (30) എന്നിവരെയാണ് കൊട്ടാരക്കര അസി. സെഷൻസ് കോടതി ജഡ്ജ് എ.ഷാനവാസ് ശിക്ഷിച്ചത്. ഒരു വർഷവും ഒരു മാസവും തടവും 20500 രൂപ പിഴയുമാണ് ശിക്ഷ. വസ്തു തർക്കത്തിന്റെ പേരിൽ അയൽവാസിയായ മരുതമൺപള്ളി കാറ്റാടി മാധവ നിവാസിൽ അനൂപ് ഭാസ്കറിനാണ് (36) വെട്ടേറ്റത്. 2019 മേയ് 27ന് രാവിലെ ഏഴരയ്ക്കായിരുന്നു സംഭവം. പൂയപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പത്ത് സാക്ഷികളെ വിസ്തരിച്ചു. പത്ത് രേഖകളും തൊണ്ടിമുതലും തെളിവായി സ്വീകരിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. വെളിയം കെ.ഷാജി ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |