SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.51 AM IST

പാർക്കിംഗ് തർക്കം: സൂപ്പർമാർക്കറ്റ്-റസ്റ്റോറന്റ് ഉടമകൾ തമ്മിൽ കൂട്ടത്തല്ല്

 യുവതിയുടെ ദേഹത്തേക്ക് ചൂടുപാലൊഴിച്ചു

അഞ്ചാലുംമൂട്: വാഹന പാർക്കിംഗ് തർക്കത്തെ തുടർന്ന് അഞ്ചാലുംമൂട് ജംഗ്ഷനിലെ സൂപ്പർമാർക്കറ്റ്-റസ്റ്റോറന്റ് ഉടമകളും ജീവനക്കാരും തമ്മിൽ കൂട്ടത്തല്ല്. സംഘർഷത്തിനിടെ റസ്റ്റോറന്റിലെ ഭക്ഷണസാധനങ്ങളും ചില്ലുപെട്ടികളും ഗ്ലാസുകളും ക്യാഷ് കൗണ്ടറും അടിച്ചുതകർത്തു. ഇരുവിഭാഗങ്ങളുടെയും പരാതിയിൽ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. ജംഗ്ഷനിലെ സ്വകാര്യ റസ്റ്റോറന്റിന് മുന്നിൽ സമീപത്തെ സൂപ്പർമാർക്കറ്റ് ഉടമയുടെ ബന്ധുവായ സൽമ വാഹനം പാർക്ക് ചെയ്തു. ഇതേച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. റസ്റ്റോറന്റ് ഉടമ നാസറും പിതാവ് ഹിമാമുദ്ദീനും സൽമയുടെ പിതാവിനെ അസഭ്യം പറയുകയും മർദ്ദിക്കുകയും തടയാൻ ശ്രമിച്ച സൽമയുടെ പുറത്ത് ചൂടുപാലും വെള്ളവും ഒഴിച്ച് പൊള്ളിക്കുകയും ബന്ധുവിനെ അടിക്കുകയും ചെയ്തെന്നാണ് പരാതി.

അതേസമയം, സൂപ്പർമാർക്കറ്റ് ഉടമ നിസാർ, അൻസാർ, മാഹിൻ, കണ്ടാലറിയാവുന്ന നാല് സ്ത്രീകൾ എന്നിവർ റസ്റ്റോറന്റിൽ അതിക്രമിച്ച് കയറി മർദ്ദിച്ചെന്നാണ് നാസറിന്റെ പരാതി. നാസറിനെ ഇഷ്ടികകൊണ്ടും പിതാവിനെ തടികൊണ്ടും ഇടിച്ചതായും സഹോദരനെ സംഘം ചേർന്ന് മർദ്ദിച്ചതായും പരാതിയിലുണ്ട്. റസ്റ്റോറന്റിന് രണ്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും നാസർ പരാതിപ്പെട്ടു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. പൊലീസ് അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL