കൊല്ലം: ആർ.പി മാളിലെ ജനറേറ്ററിൽ തീപിടിച്ചു. ഇന്നലെ രാവിലെ 10.30ഓടെ ഏഴാം നിലയിലെ 650 കിലോവാട്ട് ജനറേറ്ററിനാണ് തീപിടിച്ചത്. രാവിലെ 9.30ന് വൈദ്യുതി നിലച്ചതോടെ ജനറേറ്റർ തുടർച്ചയായി പ്രവർത്തിച്ചിരുന്നു. മാളിലെ കടകൾ, എസ്കലേറ്റർ, ലിഫ്ട് എന്നിവയിലേക്ക് കൂടുതൽ ലോഡ് നൽകിയതിനിടെ ജനറേറ്ററിനുള്ളിൽ തീപിടിക്കുകയായിരുന്നു. 100 ലിറ്റർ ഡീസൽ ടാങ്കും നാല് ഇലക്ട്രിക് കേബിളുകളും കത്തിനശിച്ചു. സ്റ്റേഷൻ ഓഫീസർ ഷാജഹാന്റെ നേതൃത്വത്തിൽ ചാമക്കട, കടപ്പാക്കട അഗ്നിരക്ഷാസേനകൾ എത്തി 10 എക്സ്റ്റിംഗ്യൂഷറും നാല് ലെംഗ്ത് ഹോസും ഉപയോഗിച്ച് തീ അണച്ചു. ഒരുകോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |