SignIn
Kerala Kaumudi Online
Thursday, 24 September 2026 4.10 AM IST

പരിസ്ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കണം

esa

കൊല്ലം: യുനെസ്കോയുടെ പ്രകൃതി പൈതൃക സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി പശ്ചിമഘട്ട മേഖലയെ സംരക്ഷിക്കുന്ന നടപടി എന്ന നിലയിൽ കേന്ദ്ര പരിസ്ഥിതി വകുപ്പ് പുറത്തിറക്കിയ ഇ.എസ്.എ കരട് വിജ്ഞാപനത്തിൽ നിന്ന് ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണമെന്ന് സി.പി.ഐ കൊല്ലം ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. കുളത്തൂപ്പുഴ പഞ്ചായത്ത് ഓഫീസിലേക്ക് കിസാൻസഭയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചും ധർണയും ജില്ല സെക്രട്ടറി പി.എസ്.സുപാൽ ഉദ്ഘാടനം ചെയ്തു. ബഹുജനങ്ങൾ നിന്ന് ഒപ്പ് ശേഖരിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് പരാതി ബോധിപ്പിക്കാനും യോഗം തീരുമാനിച്ചു. പരിസ്ഥിതി ദുർബല മേഖല പുനർ നിശ്ചയിക്കണമെന്നും ജില്ലാ കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL