
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഫാത്തിമമാത നാഷണൽ കോളേജ് എൽ.എസ്.സിയിലെ പുതിയ ബാച്ചിന്റെ ഇൻഡക്ഷൻ പ്രോഗ്രാം 27ന് നടക്കും. രാവിലെ 10.20ന് കോളേജിലെ ബിഷപ്പ് ജെറോം ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ കല്ലട ഗിരീഷ് ഉദ്ഘാടനം ചെയ്യും. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.മേരി ആന്റണി അദ്ധ്യക്ഷയാകും. സിൻഡിക്കേറ്റ് മെമ്പർ എസ്.അജിതകുമാരി, എൽ.എസ്.സി കോ-ഓർഡിനേറ്റർ ശാന്തിനി വില്യംസ്, സെന്തിൽ കുമാർ എന്നിവർ സംസാരിക്കും. അസി.പ്രൊഫസർമാരായ ഡോ.മുഹ്സിന താഹ, ഡോ.എസ്.ദീപം എന്നിവർ ഇൻഡക്ഷൻ സെഷന് നേതൃത്വം നൽകും. യു.ജി, പി.ജി പ്രോഗ്രാമുകളുടെ പഠിതാക്കൾക്കുവേണ്ടിയാണ് പ്രോഗ്രാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |