SignIn
Kerala Kaumudi Online
Thursday, 24 September 2026 3.58 AM IST

ശബരിമല പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെടണം

sabari

കൊല്ലം: ശബരിമലയിലെ കാര്യങ്ങളിൽ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും അടിയന്തരമായി ഇടപെടണമെന്ന് ശബരിമല ശ്രീഅയ്യപ്പ ധർമ്മ പരിഷത്ത് ദേശീയ നിർവാഹകസമിതി ആവശ്യപ്പെട്ടു. ശബരിമലയുടെ കാര്യത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. എല്ലാ മാസവും തീർത്ഥാടകരെത്തുമെന്നറിഞ്ഞിട്ടും പ്രധാന വഴിപാടായ അപ്പവും അരവണയും തീർത്ഥാടകർക്ക് നൽകാൻ കഴിയാത്തത് കുറ്റകരമായ അനാസ്ഥയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ചെയർമാൻ പ്രൊഫ. എൻ.രാജശേഖരൻനായർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി അയർക്കുന്നം രാമൻനായർ, ചീഫ് കോർഡിനേറ്റർ ചവറ സുരേന്ദ്രൻപിള്ള, തിരുപ്പൂർ മുരളി, പരവൂർ വി.ജെ.ഉണ്ണിക്കൃഷ്ണൻനായർ, എസ്.ജി.ശിവകുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL