കൊല്ലം: കല്ലടയിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ആറാം സീസണിലെ രണ്ടാം ലീഗ് മത്സരത്തിൽ കൊല്ലം അരോമ ബോട്ട് ക്ലബ് തുഴഞ്ഞ അരോമ ചുണ്ടൻ ജേതാക്കളായി. നെട്ടായത്തിന്റെ മുക്കാൽ ഭാഗം പിന്നിടുമ്പോഴും മുന്നിലായിരുന്ന നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടനെ അവസാന ലാപ്പിൽ അവിശ്വസനീയമായ കുതിപ്പിലൂടെ പിന്നിലാക്കിയാണ് സി.ബി.എൽ ആറാം സീസണിലെ തുടർച്ചയായ രണ്ടാം ജയം അരോമ തട്ടിയെടുത്തത്..
അരോമ ചുണ്ടൻ (3.37.867 മിനിറ്റ്), നിരണം ചുണ്ടൻ (3.38.273 മിനിറ്റ്), വീയപുരം ചുണ്ടൻ ( 3.39.849 മിനിറ്റ്) എന്നിങ്ങനെയാണ് ഫൈനലിലെ ഫിനിഷ് സമയം. തുടക്കത്തിലെ ലീഡ് നിലനിറുത്തിയ യു.ബി.സി എഫ്.സി തുഴഞ്ഞ വീയപുരം ചുണ്ടൻ പക്ഷെ പകുതി പിന്നിട്ടപ്പോൾ കിതച്ചു. ആദ്യപാദത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് മൂന്നു വള്ളങ്ങളും കാഴ്ചവച്ചത്. പകുതിക്ക് തൊട്ട് മുമ്പ് നിരണം മുന്നിലെത്തി. പക്ഷെ നെട്ടായത്തിന്റെ മുക്കാൽ ഭാഗം പിന്നിട്ടപ്പോൾ അരോമ നടത്തിയ കുതിപ്പ് സി.ബി.എൽ ചരിത്രത്തിലെ മികച്ച മുഹൂർത്തങ്ങളിലൊന്നായി മാറി. ഇരുപത്തിയെട്ടാം ഓണത്തിന് നടത്തിയ കല്ലട ജലോത്സവത്തിൽ ഇരുട്ടു കുത്തി, വെപ്പ് തുടങ്ങിയ ചെറുവള്ളങ്ങളുടെ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
ഫിനിഷിംഗ് ടൈം
അരോമ ചുണ്ടൻ (അരോമ ബോട്ട് ക്ലബ്, പരവൂർ, കൊല്ലം)
നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ്, നിരണം)
വീയപുരം ചുണ്ടൻ (യു.ബി.സി കൈനകരി എഫ്.സി)
മേൽപ്പാടം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)
പുണ്യാളൻ നിരണം (കുമരകം ടൗൺ ബോട്ട് ക്ലബ്, കുമരകം),
ചെറുതന ചുണ്ടൻ (എൻ.ബി. സി നാട്ടകം ബോട്ട് ക്ലബ്)
ആർപ്പൂക്കര ചുണ്ടൻ (ഇമ്മാനുവൽ ബോട്ട് ക്ലബ്ബ്, കുമരകം)
നടുഭാഗം ചുണ്ടൻ (പി.ബി.സി പുന്നമട, എൻ.സി.എഫ്.സി ബോട്ട് ക്ലബ്)
തലവടി ചുണ്ടൻ (വില്ലേജ് ബോട്ട് ക്ലബ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |