SignIn
Kerala Kaumudi Online
Sunday, 27 September 2026 3.27 AM IST

മലയോര ഹൈവേയിൽ കാട് വെട്ടി തൊഴിലാളി, പെരുമ്പാമ്പിനെ കണ്ടതോടെ നാട്ടുകാർ ആശങ്കയിൽ

klm
കാടുപിടിച്ച പാതയോരം വൃത്തിയാക്കുന്ന കെട്ടിടനിർമാണ തൊഴിലാളി കൃഷ്ണൻകുട്ടിയും അനിയും

കൊല്ലം: അധികൃതർ നടപടി സ്വീകരിക്കാതിരുന്നതോടെ മലയോര ഹൈവേയിലെ കാട് വെട്ടി വൃത്തിയാക്കാൻ കെട്ടിടനിർമ്മാണ തൊഴിലാളി രംഗത്തിറങ്ങി. കുളത്തൂപ്പുഴ-മടത്തറ പാതയിൽ കണ്ടൻചിറയ്ക്ക് സമീപം കാടുപിടിച്ച ഭാഗമാണ് പ്രദേശത്തെ തൊഴിലാളിയായ കൃഷ്ണൻകുട്ടി ഇന്നലെ രാവിലെ മുതൽ വെട്ടി വൃത്തിയാക്കിയത്. കൃഷ്ണൻകുട്ടി കാട് വെട്ടുന്നത് കണ്ടതോടെ പ്രദേശവാസിയായ അനിയും ഒപ്പം ചേർന്നു.

 ഇഴജന്തുക്കളുടെ താവളം

വർഷങ്ങളായി കാടുപിടിച്ചുകിടക്കുന്ന ഇവിട ഇഴജന്തുക്കളുടെ താവളമാണ്. കഴിഞ്ഞ ദിവസങ്ങളിൽ സ്കൂൾ വിട്ടുവരുന്ന കുട്ടികൾ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടതോടെയാണ് നാട്ടുകാർ ആശങ്കയിലായത്. തുടർന്ന് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത്, വനംവകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

 പാത സുരക്ഷിതമാക്കണം

ഹൈവേയ്ക്ക് സമീപം 10അടിയിലേറെ താഴ്ചയുള്ള ഭാഗവുമുണ്ട്. ഇവിടെ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു. വർഷങ്ങൾക്ക് മുമ്പ് ഇതേ ഭാഗത്ത് ഓട്ടോറിക്ഷ മറിഞ്ഞ് വീട്ടമ്മ മരിച്ചിരുന്നു. അപകടസാദ്ധ്യത കണക്കിലെടുത്ത് അടിയന്തരമായി ഇവിടെ ബാരിക്കേഡ് സ്ഥാപിച്ച് പാത സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL