SignIn
Kerala Kaumudi Online
Sunday, 27 September 2026 3.27 AM IST

ഗതാഗതക്കുരുക്ക് രൂക്ഷം: കണ്ണനല്ലൂരിൽ കാൽനട യാത്രക്കാർ കറങ്ങും

kanananllor-

കൊല്ലം: കണ്ണനല്ലൂർ ടൗൺ വികസനം പാതിവഴിയിലെത്തിയിട്ടും ജംഗ്ഷനിൽ കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ കഴിയാത്തവിധം ഗതാഗതക്കുരുക്ക് രൂക്ഷം. തിരക്കേറിയ ജംഗ്ഷനിൽ കാൽനടയാത്രക്കാർ ജീവൻ പണയം വച്ചാണ് റോഡിലൂടെ നടന്നുനീങ്ങുന്നത്.

നാലുഭാഗത്തുമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പൊളിച്ചുനീക്കിയും യാത്രികരെ വലയ്ക്കുകയാണ്. രാവിലെയും വൈകുന്നേരവും സ്കൂൾ കുട്ടികളും മുതിർന്ന പൗരന്മാരും ഉൾപ്പടെയുള്ളവർ ഏറെ നേരം കാത്തുനിന്നാണ് റോഡ് മുറിച്ചുകടക്കുന്നത്. സ്വകാര്യ ബസുകൾ, ഓട്ടോറിക്ഷകൾ, കാറുകൾ എന്നിവ പലയിടത്തും നിറുത്തുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

വിവിധ ഭാഗങ്ങളിലേക്കുള്ള റോഡിന് മദ്ധ്യത്തിൽ ഇലക്ട്രിക് പോസ്റ്റുകൾ അപകടകരമായി നിൽക്കുന്നുണ്ട്. വേഗത്തിലെത്തുന്ന വാഹനങ്ങൾ പോസ്റ്റിലിടിക്കാതിരിക്കാൻ വെട്ടിക്കുമ്പോൾ കാൽനടയാത്രക്കാരാണ് അപകടത്തിൽപ്പെടുന്നത്. ബസുകൾ മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ തയ്യാറാകാത്തതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. മിക്ക ദിവസങ്ങളിലും ഇവിടെ നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്.

അധികൃതർ അടിയന്തരമായി ഇടപെട്ട് യാത്രാ ക്ളേശത്തിന് പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.

ട്രാഫിക് പൊലീസിന്റെ സേവനമില്ല
നാല് പ്രധാന റോഡുകൾ സംഗമിക്കുന്ന കവലയിൽ എല്ലാ സമയവും ട്രാഫിക് പൊലീസിന്റെ സേവനമില്ലാത്തത് സ്ഥിതി വഷളാക്കുന്നു. തിരക്കേറിയ എല്ലാ സമയങ്ങളിലും ട്രാഫിക് പൊലീസിനെ നിയോഗിക്കണണം. കാൽനട യാത്രക്കാർക്കായി താത്കാലികമായി പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവിൽ ഒരു സംവിധാനവും ഇല്ലാത്തതാണ് പ്രദേശവാസികളെയും യാത്രക്കാരെയും ഒരുപോലെ വലയ്ക്കുന്നത്.

ട്രാഫിക് പൊലീസ് അടിയന്തരമായി ഇടപെട്ട് ശക്തമായ നടപടി സ്വീകരിക്കണം. കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണം.

മുഖത്തല ശ്രീരാജ്

പ്രസിഡന്റ്, യുണീക്ക് കൾച്ചറൽ ഫോറം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, DMK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL