SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.33 AM IST

പൊന്ന് വിളയിക്കും ഈ നാരകത്തോട്ടം

photo

കൊല്ലം: രാജൻ മാത്യുവിന്റെ പുനലൂർ വിളക്കുടി പണിക്കശേരിൽ വീട്ടുപരിസരമാകെ നാരകപ്പൂക്കളുടെയും നാരങ്ങയുടെയും സുഗന്ധമാണ്. കൊവിഡ് കാലത്ത് വീടി​നോട് ചേർന്നുള്ള 80 സെന്റിൽ ആരംഭിച്ച നാരകകൃഷിയിലൂടെ ഇന്ന് സമ്പാദിക്കുന്നത് മാസം 50000 രൂപ വരെ.

ഒമാനിൽ സ്പെയർ പാർട്സ് ഷോപ്പ് നടത്തുന്നതിനിടെ കണ്ട നാരക കൃഷി​യാണ് രാജൻ മാത്യുവിനെ ആകർഷിച്ചത്. സുഹൃത്തുക്കളുടെ അനുഭവ സമ്പത്തും കേരള കാർഷിക സർവകലാശാലയുടെയും കൃഷിഭവന്റെയും ശാസ്ത്രീയ അറിവുകളും കൂട്ടുപിടിച്ചാണ് നാട്ടി​ലെത്തി​ നാരകത്തൈകൾ നട്ടത്.

കൊവിഡ് കാലത്ത് 10 അടി അകലത്തിൽ 100 തൈകൾ നട്ടു. ഒന്നരയടി പൊക്കമുള്ള തൈകൾ ആറാം മാസത്തിൽ പൂവിട്ടു. രണ്ടാം വർഷം മുതൽ വരുമാനം വന്നുതുടങ്ങി. ഇന്ന് പത്തടി പൊക്കത്തിൽ പടർന്ന് പന്തലിച്ചു കി​ടക്കുകയാണ് നാരകത്തോട്ടം.

പൂർണമായും ജൈവ രീതിയിലാണ് കൃഷി. പൂവിട്ടാൽ രണ്ടുമാസംകൊണ്ട് വിളവെടുക്കാം. കല്യാണം, ക്ഷേത്രങ്ങൾ, കടകൾ എന്നിവിടങ്ങളിലേക്ക് ഓർഡർ അനുസരിച്ച് നൽകും. നാരകത്തിന് പുറമെ തെങ്ങ്, റബർ, കപ്പ, വാഴ, പച്ചക്കറികൾ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. ഭാര്യ ജയയും മക്കൾ ഡോ. സിറിലും അഡ്വ. തബിതയും സിറിയക്കും പൂർണ പിന്തുണ നൽകുന്നു.

തൈകളും വരുമാന മാർഗം

 നാരങ്ങ വില്പനയ്ക്ക് പുറമെ തൈ വില്പനയും ലാഭകരമാണ്

 450 രൂപയാണ് ഒരു തൈക്ക് വില

 കായ്ഫലമുള്ള കൊമ്പുകളിൽ നിന്ന് ലെയറിംഗ് നടത്തി വേരിറക്കിയാണ് ഉത്പാദിപ്പിക്കുന്നത്

 സീസണില്ല, പാകമായാൽ എപ്പോഴും വിളവെടുക്കാം

 ഏതു സീസണിലും കിലോയ്ക്ക് 150 രൂപയിൽ കുറയില്ല.

വില കിലോയ്ക്ക്

280 രൂപ

ഓണത്തിന് വിറ്റത്

200 കിലോഗ്രാം

മറ്റ് വിളകളെ അപേക്ഷിച്ച് നാരങ്ങ കൃഷി ലളിതവും ലാഭകരവുമാണ്. കീട- രോഗ ആക്രമണങ്ങൾ തീരെ കുറവാണ്. കാട്ടുപന്നികളുടെ ഭീഷണി​യുമില്ല.

രാജൻ മാത്യു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL