
കൊല്ലം: കേരള കർഷകസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നൈറ്റ് മാർച്ച് സംഘടിപ്പിക്കും. വൈകിട്ട് 5ന് കൊല്ലം പള്ളിമുക്കിൽ കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പാനോളി ഉദ്ഘാടനം ചെയ്യും. സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, കർഷകസംഘം സംസ്ഥാന ജോ.സെക്രട്ടറി ജോർജ് മാത്യു, എം.നൗഷാദ് എന്നിവർ സംസാരിക്കും. മാർച്ച് ചിന്നക്കടയിൽ സമാപിക്കും. ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് നൈറ്റ് മാർച്ച്. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വി.കെ.അനിരുദ്ധൻ, സെക്രട്ടറി ബിജു.കെ.മാത്യു, ആർ.വിജയൻ, ജോൺ ഫിലിപ്പ്, എം.നൗഷാദ്, എം.സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |