SignIn
Kerala Kaumudi Online
Saturday, 24 October 2026 3.30 AM IST

ഇടത്തരം തുറമുഖങ്ങളെ പ്രത്യേക സാമ്പത്തിക മേഖലകളാക്കണം: ഡോ. ശരത്ത്കുമാർ

പോർട്ട് അനുബന്ധ വ്യവസായങ്ങൾ വേഗത്തിൽ രൂപപ്പെടുത്താൻ കൊല്ലം അടക്കമുള്ള തുറമുഖങ്ങളെ പ്രത്യേക സാമ്പത്തിക മേഖലകളാക്കി മാറ്റണമെന്ന് വിഷയം അവതരിപ്പിച്ചുകൊണ്ട് ഹൈ ക്യാപിറ്റൽ ഗ്രൂപ്പ് സി.ഇ.ഒയും യുണീക്ക് ഗ്രൂപ്പ് പ്രൊജക്ട് ഡയറക്ടറുമായ ഡോ. ശരത്ത് കുമാർ പറഞ്ഞു.

തുറമുഖങ്ങളുടെ വികസനത്തിന് സ്വകാര്യ നിക്ഷേപം പരമാവധി പ്രയോജനപ്പെടുത്തണം. വിദേശ നിക്ഷേപവം സ്വീകരിക്കണം. പ്രത്യേക സാമ്പത്തിക മേഖല ആയാൽ സ്വകാര്യ നിക്ഷേപകർ വേഗത്തിൽ കടന്നുവരും. വലിയ യാനങ്ങളിലെ എൻജിനുകളും ജനറേറ്ററുകളും പോർട്ടുകളിൽ എത്തിയ ശേഷവും പ്രവർത്തിക്കുന്നതിനാൽ വലിയ തോതിൽ മലിനീകരണം ഉണ്ടാകും. അത് പരിഹരിക്കാൻ ഹരിത ഊർജം വികസിപ്പിക്കണം. ഫോസിൽ ഇന്ധനങ്ങൾക്ക് പകരം ഹരിത ഊർജ്ജം കപ്പലുകൾക്ക് നൽകണം. അതിലൂടെ മലിനീകരണം കുറയുന്നതിനൊപ്പം വരുമാനവും ലഭിക്കും. ഫ്ലോട്ടിംഗ് സോളാർ അടക്കമുള്ള വൈദ്യുതി നിർമ്മാണ പദ്ധതികൾ പോർട്ടുകൾ കേന്ദ്രീകരിച്ച് ആരംഭിക്കണം. സംസ്ഥാനത്തെ ചരക്ക് നീക്കം പരമാവധി ജലമാർഗമാക്കണം. അന്താരാഷ്ട്ര കപ്പൽ ചാലിനോട് അടുത്ത് കിടക്കുന്ന തുറമുഖമായതിനാൽ കപ്പലുകൾക്ക് വേഗത്തിൽ കൊല്ലം പോർട്ടിൽ എത്താനാകും. അതുകൊണ്ട് തന്നെ യാത്രയ്ക്കിടയിൽ കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാനുള്ള ബങ്കറിംഗ് സംവിധാനം കൊല്ലം പോർട്ടിൽ ഒരുക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL