കൊല്ലം: ജനാധിപത്യത്തിന്റെ അടിസ്ഥാനം ചോദ്യങ്ങളാണെന്നും,ചോദ്യങ്ങളെ ഭയപ്പെടുന്ന ഭരണകൂടങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളതെന്നും ഡോ. ജെ. പ്രഭാഷ് പറഞ്ഞു. ഡോ. എം. ശ്രീനിവാസൻ ഫൗണ്ടേഷനും കൊല്ലം എസ്.എൻ കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ഡോ. എം. ശ്രീനിവാസൻ അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കേരള സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിന് റാങ്ക് നേടിയ ബിരുദ ബിരുദാനന്തര വിദ്യാർത്ഥികളെ അനുമോദിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ലൈജു. എസ്, ഡോ. ആർച്ച അരുൺ, ഡോ.ജിസ. എസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |