ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയനിൽ ദൈവദശകം ആഗോള പ്രാർത്ഥനാ സംഗമത്തിന്റെ ഭാഗമായി നാളെ വൈകിട്ട് 7.15 ന് യൂണിയൻ ഓഫീസ് പ്രാർത്ഥന ഹാളിൽ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. യൂണിയൻ കൗൺസിൽ അംഗങ്ങൾ പോഷക സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. ഒരു ലോകം ഒരു പ്രാർത്ഥന ഒരേ സ്വരത്തിൽ എന്ന സന്ദേശവുമായി അമ്പതോളം രാജ്യങ്ങളിലായി 10 ലക്ഷത്തോളം പേർ ഈ പ്രാർത്ഥനാ സംഗമത്തിൽ പങ്കെടുക്കും. ചാത്തന്നൂർ യൂണിയനിലെ 54 ശാഖായോഗങ്ങളിലും ഗുരുമന്ദിരങ്ങളിലും ഭവനങ്ങളിലും ഒരേസമയം ദൈവദശകം പാരായണം ചെയ്യുമെന്ന് യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാറും സെക്രട്ടറി കെ. വിജയകുമാറും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |