ക്ലാപ്പന: പുരോഗമന കലാ സാഹിത്യ സംഘം ക്ലാപ്പന ഈസ്റ്റ് വില്ലേജ് കമ്മറ്റിയുടെ ആഭിമുത്തിൽ കവി എ.അയ്യപ്പനെ അനുസ്മരിച്ചു. നിള കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് ഗാർഡൻ തിയേറ്ററിൽ ചേർന്ന അനുസ്മരണ സമ്മേളനം പുരോഗമന കലാസാഹിത്യ സംഘം ഏരിയ സെക്രട്ടറി അനിൽ പാലവിള ഉദ്ഘാടനം ചെയ്തു. വില്ലേജ് കമ്മിറ്റി പ്രസിഡന്റ് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വള്ളികുന്നം രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. വി.പി. ജയപ്രകാശ് മേനോൻ, ടി.എൻ. വിജയകൃഷ്ണൻ, രാജൻ മണപ്പള്ളി, അനിൽ നീണ്ടകര എന്നിവർ സംസാരിച്ചു. ബി. പദ്മദാസ് സ്വാഗതവും മുഹമ്മദ് ഹുസൈൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |