കൊല്ലം: കൊല്ലം എക്സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്ത അബ്കാകി കേസിൽ രണ്ടുപേരെ കോടതി വെറുതെ വിട്ടു. കൊല്ലം തൃക്കടവൂർ ചിറ്റഴികത്ത് കായൽവാരം വീട്ടിൽ ബിനു, കടവൂർ ആശാരിവിള കിഴക്കതിൽ വീട്ടിൽ അനീഷ് എന്നിവരെയാണ് കൊല്ലം പ്രിൻസിപ്പൽ സബ് ജഡ്ജ് അനീഷ് ചാക്കോ കുറ്റമുക്തരാക്കിയത്. കൊവിഡ് കാലയളവിൽ എക്സൈസ് സംഘത്തെ കണ്ട് പ്രതികൾ ഓടി രക്ഷപ്പെട്ടെന്നും തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർ ഉപേക്ഷിച്ചുപോയ ചാരായവും 70 ലിറ്ററോളം കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു എന്നുമായിരുന്നു കേസ്. എന്നാൽ പ്രതികൾക്കുള്ള പങ്ക് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. അഭിഭാഷകരായ ഷൈൻ എസ്.മൺറോത്തുരുത്ത്, ജെ.ജി. ജ്യോത്സ്ന, എസ്. ദീപിക. എന്നിവർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |