SignIn
Kerala Kaumudi Online
Thursday, 29 October 2026 5.43 AM IST

രോഗികൾക്ക് പ്രതീക്ഷയേകി 'പ്രതീക്ഷ' പദ്ധതി കൊല്ലം ജില്ലാ ആശുപത്രിയിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റുകൾ

ആശ്വാസ നീക്കം ജനുവരി​ മുതൽ

കൊല്ലം: ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം ലഭ്യമാക്കുന്ന പ്രതീക്ഷ സെന്റർ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തി ജനുവരി മുതൽ കൊല്ലം ജില്ലാ ആശുപത്രിയിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ആരംഭിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി.

24 മണിക്കൂർ സ്പെഷ്യാലിറ്റി ആരംഭിക്കുന്ന ആശുപത്രികളിൽ ജനറൽ മെഡിസിൻ, ജനറൽ സർജറി, അനസ്തേഷ്യ, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗങ്ങളിൽ താത്കാലികക്കാർ അടക്കം പത്ത് സ്പെഷ്യലിസ്റ്റുകളുടെ സേവനം ഘട്ടംഘട്ടമായി ഉറപ്പാക്കും. അതിന് പുറമേ ഓരോ ഷിഫ്റ്റിലും രണ്ട് പേരുടെ സേവനം ലഭ്യമാകുന്ന തരത്തിൽ എട്ട് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാർ, കാത്ത് ലാബിൽ മൂന്ന് കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്, രണ്ട് ന്യൂറോളജി കൺസൾട്ടന്റ്, രണ്ട് നെഫ്രോളജിസ്റ്റ്, ഒരു ഗ്യാസ്ട്രോ എന്ററോജിസ്റ്റ് എന്നിവരുമുണ്ടാവും. ജില്ലാ ആശുപത്രിയിൽ നിലവിൽ ആറ് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരാണുള്ളത്. അതി​നാൽ രാത്രികാലങ്ങളിൽ ചില ദിവസങ്ങളിൽ ഒരാൾ മാത്രമേ കാണൂ.

തൊട്ടടുത്ത് വിക്ടോറിയ ആശുപത്രി ഉള്ളതിനാൽ പീഡിയാട്രിക്സ്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി ഒഴികെ ബാക്കിയുള്ളവയിൽ ജില്ലാ ആശുപത്രിയിൽ അധിക നിയമനം നടക്കും. അദ്യഘട്ടത്തിൽ ജനറൽ മെഡിസിൻ, ജനറൽ സർജറി, അനസ്തേഷ്യ, ഓർത്തോപീഡിക്സ് വിഭാഗങ്ങളിൽ ആറ് പേരുടെ സേവനം ഉറപ്പാക്കിയാകും 24 മണിക്കൂർ സ്പെഷ്യാലിറ്റി ആരംഭിക്കുക.

സ്പെഷ്യാലിറ്റി, ജില്ലാ ആശുപത്രിയിൽ നിലവിൽ, സർക്കാർ ലക്ഷ്യം


 ജനറൽ മെഡിസിൻ- 4, 10
 ജനറൽ സർജറി- 3, 10
 അനസ്തേഷ്യ- 4, 10
 ഓർത്തോപീഡിക്സ്- 4, 10
 നെഫ്രോ- 1, 2
 ന്യൂറോളജിസ്റ്റ്- 1, 2
 ഗ്യാസ്ട്രോ എന്ററോളജിസ്റ്റ്- 0,1

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KIIFB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL