SignIn
Kerala Kaumudi Online
Thursday, 29 October 2026 4.02 AM IST

ശബരിമല തീർത്ഥാടകരെ കൊള്ളയടിക്കേണ്ട: ഭക്ഷണസാധനങ്ങൾക്ക് വില നിശ്ചയിച്ചു

കൊ​ല്ലം: ശ​ബ​രി​മ​ല മ​ണ്ഡ​ല​ - മ​ക​ര​വി​ള​ക്ക് തീർ​ത്ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ പു​ന​ലൂർ മുനിസി​പ്പൽ ഏ​രി​യ, തെ​ന്മ​ല, കു​ള​ത്തൂ​പ്പു​ഴ, ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്തു​കൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തു​ന്ന തീർത്ഥാ​ട​കർ​ക്കു​ള്ള വെ​ജി​റ്റേ​റി​യൻ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ വി​ല നി​ശ്ച​യി​ച്ചു. അ​ഡി​ഷ​ണൽ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് എ​സ്.സ​ജീ​ദി​ന്റെ അദ്ധ്യ​ക്ഷ​ത​യിൽ എ.ഡി.എ​മ്മി​ന്റെ ചേം​ബ​റിൽ ചേർ​ന്ന കേ​ര​ള ഹോ​ട്ടൽ ആൻ​ഡ് റ​സ്റ്റോ​റന്റ് ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
ജി​ല്ല​യി​ലെ തീർ​ത്ഥാ​ട​ന അ​നു​ബ​ന്ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ വെ​ജി​റ്റേ​റി​യൻ ഹോ​ട്ട​ലു​ക​ളിൽ വി​ല​വി​വ​ര പ​ട്ടി​ക പ്ര​ദർ​ശി​പ്പി​ക്കും. മ​ണ്ഡ​ല - മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ കാ​ല​ത്തേ​ക്ക് മാ​ത്ര​മു​ള്ള​താ​ണ് വി​ല. ശ​ബ​രി​മ​ല തീർ​ത്ഥാ​ട​ക​രിൽ നി​ന്ന് അ​ധി​ക വി​ല ഈ​ടാ​ക്കു​ന്ന ഹോ​ട്ട​ലു​കൾ​ക്കെ​തി​രെ കർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നും ഭ​ക്ഷ്യ​വ​സ്​തു​ക്ക​ളു​ടെ ഗു​ണ​നി​ല​വാ​രം, അ​ള​വ് തൂ​ക്കം എ​ന്നി​വ ഉ​റ​പ്പാക്കാ​നും ഹോ​ട്ട​ലു​ക​ളും മ​റ്റ് പൊ​തു​വി​പ​ണി​ക​ളും പ​രി​ശോ​ധി​ക്കാ​നും വി​വി​ധ വ​കു​പ്പു​ക​ളെ ഉൾ​പ്പെ​ടു​ത്തി സം​യു​ക്ത പ​രി​ശോ​ധ​ന സ്​ക്വാ​ഡ് രൂ​പീ​ക​രി​ച്ചു. യോ​ഗ​ത്തിൽ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സർ കെ.വി.സി​ന്ധു, പു​ന​ലൂർ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സർ സി.ടി.സ​ദൻ തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു.


ഭ​ക്ഷ​ണ സാ​ധ​നം, അ​ള​വ്, വി​ല
ചാ​യ​-120 എം.എൽ ₹​10
കാ​പ്പി​-120 എം.എൽ ₹​10
ക​ടും​കാ​പ്പി/ക​ടുംചാ​യ​-120 എം.എൽ​ ₹8
പ​രി​പ്പു​വ​ട-​40 ഗ്രാം​ ₹11
ഉ​ഴു​ന്നുവ​ട-​40 ഗ്രാം ₹​11
ബോ​ണ്ട​-75 ഗ്രാം ₹ 11
ഏ​ത്ത​യ്​ക്ക അ​പ്പം (പ​കു​തി ഏ​ത്ത​യ്​ക്ക)​-50 ഗ്രാം​ ₹12
ബ​ജി​-30 ഗ്രാം​ ₹11
ദോ​ശ (ഒ​രെ​ണ്ണം), ച​ട്‌​നി, സാ​മ്പാർ ഉൾ​പ്പടെ ​50 ഗ്രാം ₹10
ഇഡ​ലി (ഒ​രെ​ണ്ണം), ച​ട്‌​നി, സാ​മ്പാർ ഉൾ​പ്പെ​ടെ​ 50 ഗ്രാം​ ₹10
ച​പ്പാ​ത്തി (ഒ​രെ​ണ്ണം)-40 ഗ്രാം​ ₹10
പൂ​രി (ഒ​രെ​ണ്ണം)​-40 ഗ്രാം ₹13
പൊ​റോ​ട്ട (ഒ​രെ​ണ്ണം)-50 ഗ്രാം​ ₹12
ഇ​ടി​യ​പ്പം-50 ഗ്രാം​ ₹10
നെ​യ് റോ​സ്റ്റ്​-150 ഗ്രാം ₹45
മ​സാ​ല ദോ​ശ-200 ഗ്രാം​ ₹52
ഗ്രീൻ​പീ​സ് ക​റി​ -100 ഗ്രാം​ ₹33
ക​ട​ല​ക്ക​റി​-100 ഗ്രാം​ ₹30
കി​ഴ​ങ്ങു​ക​റി​-100 ഗ്രാം​ ₹30
ഉ​പ്പു​മാ​വ് - ​200 ഗ്രാം ₹​24
ഊ​ണ്-പു​ഴു​ക്ക​ല​രി ₹70

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL