കൊല്ലം: ജില്ലയിലെ മൂന്ന് താലൂക്കുകളിൽ ഈമാസത്തെ വാതിൽപ്പടി വിതരണം ആരംഭിക്കാതെ കരാറുകാർ. കൊല്ലം, പുനലൂർ, കരുനാഗപ്പള്ളി താലൂക്കുകളിലാണ് വിതരണം പ്രതിസന്ധിയിലായിരിക്കുന്നത്. കൊട്ടാരക്കര, കുന്നത്തൂർ താലൂക്കുകളിൽ ഉദ്യോഗസ്ഥർ ശക്തമായ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം വിതരണം ആരംഭിച്ചു. പത്തനാപുരം താലൂക്കിൽ യന്ത്രത്തകരാർ കാരണം വിതരണം ആരംഭിക്കാനായിട്ടില്ല.
സപ്ലൈകോ ഗോഡൗണുകളിൽ നിന്ന് റേഷൻകടകളിൽ ഭക്ഷ്യധാന്യം എത്തിക്കുന്ന വാതിൽപ്പടി വിതരണം സാധാരണ എല്ലാമാസവും മൂന്നിന് ആരംഭിക്കുന്നതാണ്. എന്നാൽ ഒരുമാസത്തെയെങ്കിലും കുടിശ്ശിക തുക കിട്ടിയാലെ വിതരണം ആരംഭിക്കൂവെന്ന നിലപാടിലാണ് മൂന്ന് താലൂക്കുകളിലെയും കരാറുകാർ.
കഴിഞ്ഞമാസത്തെ നീക്കിയിരുപ്പ് ഉപയോഗിച്ചാണ് റേഷൻകടകളിൽ നിലവിൽ വിതരണം നടക്കുന്നത്. വാതിൽപ്പടി വിതരണം കൂടുതൽ വൈകിയാൽ റേഷൻകടകളിലെ സ്റ്റോക്ക് ഒഴിഞ്ഞ് ജനങ്ങൾ നിരാശരായി മടങ്ങേണ്ടി വരും.
ആറുമാസം കുടിശ്ശിക
കരാർ തുക കുടിശ്ശികയായിട്ട് ആറുമാസം
ആറ് മാസത്തെ കുടിശികയ്ക്ക് പുറമേ അതിന് മുമ്പുള്ള ഒരുവർഷത്തെ തുകയുടെ പത്ത് ശതമാനവും കരാറുകാർക്ക് ലഭിക്കാനുണ്ട്
വാതിൽപ്പടി വിതരണം വൈകുന്നത് എഫ്.സി.ഐയിൽ നിന്ന് ഭക്ഷ്യധാന്യം ഏറ്റെടുക്കുന്നതിനെ ബാധിക്കും
സപ്ലൈകോ ഗോഡൗണുകളിൽ സ്റ്റോക്ക് ഒഴിഞ്ഞാലെ എഫ്.സി.ഐയിൽ നിന്ന് ഈമാസത്തെ വിഹിതം ഏറ്റെടുത്ത് സംഭരിക്കാനാകൂ
എഫ്.സി.ഐയിൽ നിന്ന് കൂടുതൽ പച്ചരി
മണ്ഡലകാലം, ക്രിസ്മസ് തുടങ്ങിയവ പ്രമാണിച്ച് ഈമാസം എഫ്.സി.ഐയിൽ നിന്ന് കൂടുതൽ പച്ചരി ലഭിക്കും. ജില്ലയ്ക്കുള്ള ഭക്ഷ്യവിഹിതത്തിൽ എഴുപത് ശതമാനത്തോളം പച്ചരി ലഭിക്കും. കഴിഞ്ഞമാസം 40 ശതമാനം മാത്രമായിരുന്നു പച്ചരി.
എ.എ.വൈ വിഭാഗത്തിനുള്ള പച്ചരി ഈമാസം നാലിൽ നിന്ന് ഏഴ് കിലോയായും മുൻഗണനേതര സബ്സിഡി വിഭാഗത്തിന് രണ്ട് കിലോയായും കൊല്ലം താലൂക്കിൽ വർദ്ധിപ്പിച്ചിട്ടുണ്ട്. മുൻഗണനേതര സബ്സിഡി വിഭാഗത്തിന് ഈമാസം പച്ചരി കൊല്ലം താലൂക്കിൽ ലഭിക്കില്ല. മുൻഗണനാ കാർഡുകൾക്ക് ആളൊന്നിന് ഒരു കിലോ പച്ചരി വീതം ലഭിക്കും.
വാതിൽപ്പടി വിതരണം പൂർത്തിയായ ശേഷമേ എഫ്.സി.ഐയിൽ നിന്നുള്ള ഈമാസത്തെ ഭക്ഷ്യവിഹിതം ഏറ്റെടുക്കൂ.
കരാറുകാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |