SignIn
Kerala Kaumudi Online
Sunday, 08 November 2026 4.39 AM IST

പാ​രി​പ്പ​ള്ളി ഐ.ഒ.സി​യിൽ കാർ ഇ​ടി​ച്ചു​ക​യ​റ്റിയവർ അ​റ​സ്റ്റിൽ

2
പാ​രി​പ്പ​ള്ളി ഐ.ഒ.സി പ്ലാന്റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യറിയ കാർ ​

ചാ​ത്ത​ന്നൂർ: പാ​രി​പ്പ​ള്ളി ഐ.ഒ.സി പ്ലാന്റി​ലേ​ക്ക് കാർ ഇ​ടി​ച്ചു​ക​യ​റ്റി ഭീ​ക​രാ​ന്ത​രീ​ഷം സൃ​ഷ്ടി​ച്ച ര​ണ്ടുപേ​രെ അ​റ​സ്റ്റ് ചെയ്തു. പ​ര​വൂർ കൂ​ന​യിൽ പു​ലി​ക്കു​ള​ത്ത് കി​ഴ​ക്ക​തിൽ വീ​ട്ടിൽ ഷി​നുരാ​ജ് (28), പൂ​ത​ക്കു​ളം ഈ​ഴം​വി​ള ക​ല്ലു​വി​ള വീ​ട്ടിൽ ജ​യൻ (47) എ​ന്നി​വ​രെ​യാ​ണ് പാ​രി​പ്പ​ള്ളി പൊലീസ് അ​റ​സ്റ്റ് ചെ​യ്​ത​ത്.
വെ​ള്ളി​യാ​ഴ്​ച രാ​ത്രി 8.30 ഓ​ടെ​യായിരുന്നു സം​ഭ​വം. അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യാ​യ ഐ.ഒ.സി പ്ലാന്റിൽ പാ​ച​ക​വാ​ത​കം നി​റ​ച്ച ബു​ള്ള​റ്റ് ടാ​ങ്ക​റു​ക​ളും സി​ലി​ണ്ട​റു​കൾ നി​റ​ച്ച ടാ​ങ്കർ ലോ​റി​ക​ളും നിറുത്തി​യി​ടു​ന്ന മേ​ഖ​ല​യി​ലേ​ക്കാ​ണ് കാർ ഓ​ടി​ച്ചുക​യ​റ്റി​യ​ത്. കാർ ടാ​ങ്ക​റു​ക​ളിൽ ഇ​ടി​ച്ചെ​ങ്കി​ലും ​വാ​ത​ക​ച്ചോർ​ച്ച​യു​ണ്ടാ​കാതിരുന്നതി​നാൽ വൻ ദു​ര​ന്തം ഒ​ഴി​വാ​യി. സംഭവ സമയത്ത് ഇ​രു​പ​തോ​ളം ബു​ള്ള​റ്റ് ടാ​ങ്ക​റു​കൾ യാർ​ഡിൽ പാർ​ക്ക് ചെ​യ്​തി​രുന്നു. കാർ യാർ​ഡിൽ ക​യ​റി​യതോടെ സെ​ക്ക്യൂ​രി​റ്റി ജീ​വ​ന​ക്കാർ ഗേ​റ്റ് അ​ടച്ചു. തു​ടർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട കാർ പ്ലാന്റി​ന്റെ ഗേ​റ്റി​ലും തു​ടർ​ന്ന് ടാ​ങ്ക​റു​ക​ളി​ലും മ​തി​ലി​ലും ഇ​ടിച്ച് അ​ര മ​ണി​ക്കൂ​റോ​ളം ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. കാർ ബു​ള്ള​റ്റ് ടാ​ങ്ക​റിൽ ഇ​ടി​ച്ചാണ് നിന്നത്. കാറിന്റെ ബോണറ്റും മുൻവശത്തെ ചില്ലും തകർന്നു.
പ്ലാന്റിൽ അ​പ​ക​ട സൈ​റൺ മു​ഴ​ങ്ങിയതോടെ സു​ര​ക്ഷാ ജീ​വ​ന​ക്കാർ കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ പി​ടി​കൂ​ടി പാ​രി​പ്പ​ള്ളി പൊ​ലീ​സി​ന് കൈ​മാ​റി. സം​ഭ​വ​സ​മ​യ​ത്ത് ഇ​വർ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​. കോ​ട​തി​യിൽ ഹാ​ജ​രാ​ക്കി റി​മാൻഡ് ചെ​യ്​തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL