കൊല്ലം: ആർ.എസ്.പി നേതാവ്, മുൻ മന്ത്രി, സംസ്ഥാന സെക്രട്ടറി, നിരവധി ട്രേഡ് യൂണിയൻ നേതാവ്, സാമൂഹിക - സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നേതാവുമായ വി.പി.രാമകൃഷ്ണപിള്ളയുടെ പത്താമത് ചരമ വാർഷിക അനുസ്മരണ സമ്മേളനം ഇന്ന് വൈകിട്ട് 5ന് അഞ്ചാലുംമുട് കോർപ്പറേഷൻ മൈതാനിയിൽ നടക്കും. യു.ഡി.എഫ് സംസ്ഥാന കൺവീനർ അടൂർ പ്രകാശ് എം.പി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. എൻ.കെ. പ്രേമചന്ദ്രൻ എം.പി, എ.എ.അസീസ്, ബാബു ദിവാകരൻ, കെ.എസ്.വേണുഗോപാൽ, എം.എസ്.ഗോപകുമാർ തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |