കൊല്ലം: വീടിന് മുകളിൽ കഞ്ചാവ് ചെടി വളർത്തിയ കേസിലെ പ്രതിയെ കൊല്ലം മൂന്നാം അഡിഷണൽ സെഷൻസ് ജഡ്ജി എം.സി.ആന്റണി വെറുതേവിട്ടു. കൊല്ലം തലവൂർ രാജൻ ഭവനിൽ റോജൻ രാജനെയാണ് വെറുതെ വിട്ടത്. 2016 ഫെബ്രുവരി 12ന് റോജൻ രാജന്റെ വീടിന് മുകളിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെടുത്തുവെന്നായിരുന്നു കേസ്. സ്വന്തം ആവശ്യത്തിന് നട്ടുവളർത്തി പരിപാലിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരുന്നത്. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിക്കുവേണ്ടി അഭിഭാഷകരായ എസ്.സിജു, ഗ്രീഷ്മ രാജൻ എന്നിവർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |