SignIn
Kerala Kaumudi Online
Wednesday, 16 September 2026 3.45 AM IST

കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണത്തിന് തുടക്കം

akkal
തൃക്കടവൂർ ആക്കലിൽ സംഘടിപ്പിച്ച കോൺഗ്രസ് യൂണിറ്റ് രൂപീകരണം ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ രൂപീകരണം ആരംഭിച്ചു. ജില്ലയിലെ ആദ്യത്തെ കോൺഗ്രസ് യൂണിറ്റ് തൃക്കടവൂർ ഈസ്റ്റ് മണ്ഡലത്തിലെ 46-ാം നമ്പർ ബൂത്തിലെ ആക്കലിൽ ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കമ്മിറ്റികളുടെ രൂപീകരണം പൂർത്തിയാകുന്നതോടെ ജില്ലയിലെ കോൺഗ്രസ് കൂടുതൽ സജീവമാകുമെന്ന് അദ്ദേഹം പറഞ്ഞു. ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ ബിന്ദുകൃഷ്ണ, സൂരജ് രവി, ബി. ത്രിദീപ് കുമാർ, വി.ടി. സിബി, എൻ. ഉണ്ണിക്കൃഷ്ണൻ, കുഴിയം ശ്രീകുമാർ, മോഹൻ ബാബു, ബൈജു മോഹൻ, സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു. തൃക്കടവൂർ ഈസ്റ്റ് മണ്ഡലത്തിൽ 65 യൂണിറ്റ് കമ്മിറ്റികൾ രൂപീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL