SignIn
Kerala Kaumudi Online
Monday, 05 October 2026 11.56 AM IST

മഴക്കാല ഡ്രൈവിംഗ്: ശ്രദ്ധ പാളിയാൽ വണ്ടി തെന്നും!

v
ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​രാ​ത്രി​യി​ൽ​ ​കൊ​ല്ലം​ ​കാ​വ​നാ​ട് ​ആ​ൽ​ത്ത​റ​മൂ​ട് ​ജം​ഗ്ഷ​നി​ൽ​ ​നി​യ​ന്ത്ര​ണം​ ​വി​ട്ട് ​ത​ല​കീ​ഴാ​യി​ ​മ​റി​ഞ്ഞ​ ​ലോ​റി

മഴയും വെള്ളക്കെട്ടും റോഡിലെ അപകടക്കെണികൾ

കൊല്ലം: കനത്ത മഴയെ വകഞ്ഞ്, വെള്ളക്കെട്ടായ റോഡി​ലൂടെ വാഹനം ഓടി​ക്കുമ്പോൾ തെല്ലൊന്ന് തെറ്റി​യാൽ നൽകേണ്ടി​വരുന്നത് വലി​യ വി​ലതന്നെയാവും. ജലപാളി പ്രവർത്തനം (ഹൈഡ്രോപ്ളാനിംഗ്/ അക്വാപ്ളാനിംഗ്) എന്ന പ്രതിഭാസത്തെ തുടർന്ന് വാഹനം തെന്നി മറിയാനും ഇടിച്ചു കയറാനുമുള്ള സാദ്ധ്യത കൂടുതലാണ്. വേഗം കുറയ്ക്കുക എന്നതാണ് ഉത്തമ മാർഗ്ഗമായി മോട്ടോർ വാഹന വകുപ്പ് വകുപ്പ് അധികൃതർ പറയുന്നത്.

എണ്ണയൊഴി​ച്ച മി​നുസമുള്ള തറയി​ലൂടെ നടക്കുന്ന അവസ്ഥയോടാണ് വി​ദഗ്ദ്ധർ മഴക്കാല ഡ്രൈവിംഗി​നെ ഉപമിക്കുന്നത്. നല്ല വേഗമെടുക്കാൻ ഡ്രൈവറെ പ്രേരി​പ്പി​ക്കുന്ന ഹൈവേകളിൽ ചില ഭാഗത്ത് മാത്രമുള്ള വെള്ളക്കെട്ട് വളരെയധികം അപകടകരമാണ്. ആഡംബര ബൈക്കുകളിലും കാറുകളിലും സഞ്ചരിക്കുന്ന യുവാക്കളാണ് പലപ്പോഴും അപകടത്തി​ൽപ്പെടുന്നത്. അമി​തവേഗവും മഴയും വെള്ളക്കെട്ടും തുല്യം നി​ൽക്കുമ്പോൾ ജീവഹാനി​ സംഭവി​ച്ചി​ല്ലെങ്കി​ൽ ഭാഗ്യമെന്നു കരുതി​യാൽ മതി​യെന്നും വിദഗ്ദ്ധർ പറയുന്നു.

സൂക്ഷി​ക്കണം 'ജലപാളി'യെ

വാഹനത്തിന്റെ ടയറിനും റോഡിനുമിടയിൽ ജലത്തിന്റെ ഒരു പാളി രൂപം കൊള്ളുകയും തന്മൂലം റോഡിന് ടയറുമായുളള പിടിത്തം നഷ്ടമാകുന്നതോടെ വാഹനത്തെ നിയന്ത്രിക്കാൻ കഴിയാതെ വരികയും ചെയ്യുന്ന പ്രതിഭാസമാണ് ജലപാളി പ്രവർത്തനം. എല്ലാ ചക്രങ്ങളിലും ഒരേസമയം ഇത് സംഭവിക്കുകയാണെങ്കിൽ, വാഹനം അനിയന്ത്രിതമായി തെന്നിമാറും. റോഡിന്റെ ഉപരിതലത്തിലെ ജലം തെന്നലുള്ള ഒരു വസ്തുവായി പ്രവർത്തിക്കുന്നു. നനഞ്ഞ പാതകളിൽ ജലപാളി പ്രവർത്തനം നടന്നില്ലെങ്കിൽപോലും പിടിത്തം കുറയും എന്നത് ഡ്രൈവർമാരുടെ പ്രാഥമിക അറിവിലുള്ള വിവരമാണ്.

കാരണങ്ങൾ

വാഹനത്തിന്റെ ദിശയോ വേഗമോ മാറ്റുന്ന പ്രവൃത്തികളെല്ലാം ടയറുകളും റോഡും തമ്മിലുള്ള ഘർഷണത്തെ ആശ്രയിച്ചിരിക്കുന്നു. റബ്ബർ ടയറിൽ കാണപ്പെടുന്ന ചാലുകൾ വെള്ളത്തെ ചിതറിച്ചുകളയാനുള്ളതാണ്. നനഞ്ഞ അവസ്ഥയിൽ പോലും ഉയർന്ന ഘർഷണം നിലനിറുത്താൻ ഇത് സഹായിക്കുന്നു. വെള്ളത്തിന്റെ അളവ് ടയറിന് ചിതറിത്തെറിപ്പിച്ചു കളയാനാവുന്നതിനെക്കാൾ കൂടുതലാകുന്നതോടെയാണ് ജലപാളി പ്രവർത്തനം സംഭവിക്കുന്നത്. ജലസമ്മർദ്ദം മൂലം ടയറിന്റെ അടിയിലേക്ക് വെള്ളം ഒരു ആപ്പ് പോലെ തുളഞ്ഞു കയറി ടയറിനെ റോഡിൽ നിന്ന് ഉയർത്താൻ ശ്രമിക്കും. തുടർന്ന് ടയർ വെള്ളത്തിനു മുകളിൽ നിരങ്ങിനീങ്ങാൻ തുടങ്ങുകയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യും. ഒന്നിലധികം ടയറുകൾ ജലപാളി പ്രവർത്തനത്തിന് വിധേയമാകുകയാണെങ്കിൽ വാഹനത്തിന് നിയന്ത്രണം പൂർണ്ണമായി നഷ്ടമാകുകയും എവിടെയെങ്കിലും ഇടിച്ചു നിൽക്കുകയും ചെയ്യും.

ജലപാളിക്ക് വഴിയൊരുക്കുന്ന ഘടകങ്ങൾ

1. വാഹനത്തിന്റെ വേഗം
2. ടയറുകളുടെ ത്രെഡ് ഡിസൈൻ
3. ടയർ സൈസ് സർഫസ് ഏരിയ കുറയുന്നത്
4. ജലപാളിയുടെ കനം
5. റോഡിന്റെ സ്വഭാവം, മിനുസം, ഓയിലിന്റെ സാന്നിദ്ധ്യം

6. ഭാരവാഹനങ്ങൾക്ക് അപകട സാദ്ധ്യത കുറവ്

പ്രതിരോധ മാർഗങ്ങൾ

1. വാഹനത്തിന്റെ വേഗം കുറയ്ക്കുക

2. ത്രെഡ് പാസേജുകൾക്ക് തേയ്മാനം സംഭവിച്ച ടയറുകൾ ഒഴിവാക്കുക

3. ഗുണനിലവാരമുള്ള ടയറുകൾ ഉപയോഗിക്കുക

നിയന്ത്രണം നഷ്ടമായാൽ

ജലപാളി പ്രവർത്തനം മൂലം വാഹനത്തിന്റെ നിയന്ത്റണം നഷ്ടമായാൽ ഉടൻ തന്നെ ആക്‌സിലറേ​റ്ററിൽ നിന്ന് കാൽ പിൻവലിക്കണം. പെട്ടെന്നുള്ള ബ്രെക്കിംഗ് ഒഴിവാക്കണം. സ്​റ്റിയറിംഗ് വെട്ടിത്തിരിക്കരുത്. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ വാഹനത്തിന്റെ വേഗം കുറയ്ക്കണം. ടയറുകൾ മികച്ചതാണെങ്കിൽ അപകട സാദ്ധ്യത കുറവും. വാഹന പരിശോധന നടത്തുമ്പോൾ ടയറുകളുടെ കാര്യക്ഷമതയും മോട്ടോർ വാഹന വകുപ്പ് പരിശോധിക്കും. ഇൻഷ്വറൻസ് പരിരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വരുമ്പോൾ ടയറിന്റെ കാര്യക്ഷമത കമ്പനിക്കാർ വിലയിരുത്തും. അതായത്, മോശം ടയറുകൾ എല്ലാവിധത്തിലും ദോഷമുണ്ടാക്കും

എ.കെ. ദിലു, ആർ.ടി.ഒ, കൊല്ലം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL