SignIn
Kerala Kaumudi Online
Thursday, 17 September 2026 4.38 PM IST

അക്കരവിള മഹാവിഷ്ണു ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം

കൊല്ലം : വടക്കേവിള അക്കരവിള മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഇന്ന് മുതൽ 12 വരെ ക്ഷേത്രം തന്ത്രി വൈകുണ്ഠം ഗോവിന്ദൻ നമ്പൂതിരിയുടെ മകൻ വിഷ്ണുദത്തൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി എസ്.കൃഷ്ണകുമാറിന്റെയും മുഖ്യ കാർമ്മികത്വത്തിൽ നടക്കും. ഇന്ന് മുതൽ 11 വരെ എല്ലാദിവസവും നിർമ്മാല്യം, ഗണപതിഹോമം, ഭാഗവതപാരായണം, ഉച്ചപൂജ, പറയിടീൽ, ദീപാരാധന, പാൽപ്പായസ വിതരണം, അത്താഴപൂജ എന്നിവ നടക്കും. ഇന്ന് രാവിലെ 7 ന് അഖണ്ഡനാമജപയജ്ഞം, 10 ന് മഹാഗണപതി പൂജ, ഉണ്ണിയപ്പം മൂടൽ, 10.30 ന് നല്ലെണ്ണ അഭിഷേകം, 12 ന് അന്നദാനം, വൈകിട്ട് 7ന് പാൽപ്പായസ വിതരണം. 4 ന് രാവിലെ 10.15 ന് രുദ്രാഭിഷേകം,10.30 ന് പാൽ അഭിഷേകം, 12 ന് അന്നദാനം, വൈകിട്ട് 7.15 ന് വിശേഷാൽ പൂജ. 5 ന് രാവിലെ 10 ന് പഞ്ചാമൃത അഭിഷേകം, 10.15 ന് നെയ്യ് അഭിഷേകം. 6 ന് രാവിലെ 10 ന് നൂറും പാലും, 10.30 ന് തേൻ അഭിഷേകം. 7 ന് രാവിലെ 7 ന് വിശേഷാൽ പൂജ, 10.30 ന് പഞ്ചാമൃതാഭിഷേകം,12 ന് അന്നദാനം. 8 ന് രാവിലെ 10.15 ന് മഞ്ഞൾ അഭിഷേകം, 10.30 ന് ഇളനീർ അഭിഷേകം, 12 ന് അന്നദാനം. 9 ന് രാവിലെ 10.15 ന് നെയ്യ് അഭിഷേകം,10.30 ന് മഞ്ഞൾ അഭിഷേകം, 12 ന് അന്നദാനം. 10 ന് രാവിലെ 10.30 ന് കലശാഭിഷേകം,12 ന് അന്നദാനം. 11 ന് രാവിലെ 10 ന് കുങ്കുമാഭിഷേകം,10.30 ന് പനിനീർ അഭിഷേകം, 12 ന് അന്നദാനം, വൈകിട്ട് 5.30 ന് സമൂഹനീരാഞ്ജനം, 7.15 ന് ഭഗവതി സേവ, 7.45 ന് മാടൻ ഊട്ട്. 12 ന് രാവിലെ 9.30 ന് നവകലശ പൂജ, കലശാഭിഷേകം,11.30 ന് പടച്ചോർ നിവേദ്യം, വൈകിട്ട് 4.30 ന് ഉത്സവഘോഷയാത്ര. രാത്രി 8.30 ന് ഉത്സവവിളക്ക്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL