SignIn
Kerala Kaumudi Online
Saturday, 24 October 2026 6.49 PM IST

കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരമില്ല......... കാലാവസ്ഥ ചതിച്ചു, പിന്നാലെ സർക്കാരും

ka

കോട്ടയം : രണ്ട് ചതികളിൽ നീറുകയാണ് കർഷകർ. കാലാവസ്ഥയും പിന്നാലെ, സർക്കാരും. പ്രകൃതിദുരന്തം മൂലം കൃഷി നശിച്ചവർക്കുള്ള നഷ്ടപരിഹാരം മുടങ്ങിയിട്ട് രണ്ടുവർഷമായി. കേന്ദ്രവും സംസ്ഥാനവും ഒരുപോലെ കർഷകരെ വലയ്ക്കുകയാണ്. 2022 ഫെബ്രുവരിക്ക് ശേഷമുള്ള തുക കുടിശികയാണ്. കേന്ദ്രവിഹിതവും നൽകിയിട്ടില്ല. ഓണക്കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള സർക്കാർ വക ക്രൂരതയിൽ അപ്പർകുട്ടനാട്ടിലേയും മലയോരത്തേയും കർഷകർ പ്രതിസന്ധിയിലാണ്. മഴയും, വെള്ളപ്പൊക്കവും പിന്നീടുണ്ടായ വരൾച്ചയും മൂലം കോടികളുടെ കൃഷിയാണ് നശിച്ചത്. നെല്ലിന് പുറമെ വാഴ, കപ്പ, റബർ, ജാതി എന്നിവയ്ക്കാണ് ഏറ്റവുമധികം നഷ്ടമുണ്ടായത്. കഴിഞ്ഞ വേനൽ മഴയ്ക്കാകട്ടെ കൊയ്തുകൂട്ടിയ നെല്ല് മുഴുവൻ വെള്ളം കയറി നശിച്ചു.

എല്ലാം കണക്കിലുണ്ട്, കൈയിൽ കിട്ടിയില്ല

പ്രകൃതിക്ഷോഭത്തിൽ നഷ്ടപരിഹാരത്തിന് പത്ത് ദിവസത്തിനുള്ളിൽ കൃഷി വകുപ്പിന്റെ വെബ്‌സൈറ്റായ എയിംസ് പോർട്ടലിൽ കർഷകർ പേര് രജിസ്റ്റർ ചെയ്യണം. സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെപ്പേരാണ് പണത്തിനായി കാത്തിരിക്കുന്നത്. വിളവെടുക്കാതെ കൃത്യമായ നഷ്ടം കർഷകർക്ക് തിട്ടപ്പെടുത്താനാവില്ലെങ്കിലും അപേക്ഷകൾ സൂക്ഷ്മമായി പരിശോധിച്ച് അംഗീകാരം നേടിയ പണംപോലും ലഭിച്ചിട്ടില്ല.

'' നെൽകർഷകരെ ഏറ്റവും കൂടുതൽ പ്രകൃതി ചതിച്ച വർഷം കൂടിയാണിത്. നഷ്ടപരിഹാരം ഇനിയും അകലെയായി അനേകം കർഷകരുണ്ട്''

ദിലീപ് കുമാർ,കർഷകൻ

കുടിശിക

കേന്ദ്ര ഫണ്ട് : 51.48 ലക്ഷം

കർഷകർ : 1629

 സംസ്ഥാന ഫണ്ട് : 1.40 കോടി

കർഷകർ : 5544

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL