SignIn
Kerala Kaumudi Online
Saturday, 24 October 2026 1.42 AM IST

മെഡിക്കൽ ഓഫീസർ ഒഴിവ് 

dr

കാന്തല്ലൂർ: ഗ്രാമപഞ്ചായത്തിലെ കോവിൽക്കടവിൽ പ്രവർത്തിച്ചുവരുന്ന ട്രൈബൽ വകുപ്പിന്റെ ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കൽ ഓഫീസർ(അലോപ്പതി) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, മറ്റുയോഗ്യതകൾ, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമാണ് അപേക്ഷിക്കേണ്ടതാണ്. അപേക്ഷ 27ന് വൈകുന്നേരം 5 ന് മുൻപായി അടിമാലി ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസിൽ നേരിട്ടോ, ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസ്, രണ്ടാം നില പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്, അടിമാലി, 685561 എന്ന വിലാസത്തിൽ തപാൽ മുഖേനയോ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ.04864224399.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL