SignIn
Kerala Kaumudi Online
Saturday, 24 October 2026 11.05 AM IST

മാലിന്യസംസ്‌കരണ  സംവിധാനം വേണം

malinya

കോട്ടയം : ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഉറപ്പു വരുത്തണമെന്ന് ജോബ് മൈക്കിൾ എം.എൽ.എ ആവശ്യപ്പെട്ടു. മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട ക്യാമ്പയിന്റെ ഭാഗമായി ചങ്ങനാശേരി ടി.ബിയിൽ നടന്ന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കോളജുകൾ, സ്‌കൂളുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ, ബോധവത്ക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ഒക്‌ടോബർ രണ്ടിന് തുടക്കം കുറിക്കും.
പൊതുസ്ഥലങ്ങളും പാതയോരങ്ങളും സൗന്ദര്യവത്ക്കരിക്കാനും മാലിന്യനിക്ഷേപം നടത്തുന്നവർക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL